
കോഴിക്കോട്: അരക്കിണറിലെ ഹെസ ജ്വല്ലറി ഉടമ ഷമീമിന്‍റെ കളരാന്തിരിയിലെ വീട്ടില്‍ റെയ്‍ഡ്. ഹെസ്സ ഗോൾഡ് ആന്‍റ് ഡയമണ്ട്സിൽ വിൽപ്പനയ്ക്ക് വെച്ച സ്വർണ്ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ഇന്നലെ മുഴുവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതിന്‍റെ ഉറവിടം സംബസിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരിദിനെ പിടികൂടന്നുതിനായി ഇന്‍റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്‍റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam