മകന് സ്വർണ്ണക്കടത്തുമായി ബന്ധം? തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

By Web TeamFirst Published Apr 26, 2022, 1:00 PM IST
Highlights

നെടുമ്പാശ്ശേരിയിലെ ഇറച്ചി കട്ടിംങ് യന്തത്തിനുളളിലൊളിപ്പിച്ചുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഇയാളുടെ മകന് കള്ളക്കടത്തിൽ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ത്യക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസ് സംഘത്തിന്റ റെയ്ഡ്. നെടുമ്പാശ്ശേരിയിലെ ഇറച്ചി കട്ടിംങ് യന്ത്ര ത്തിനുളളിലൊളിപ്പിച്ചുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഇയാളുടെ മകന് കള്ളക്കടത്തിൽ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. 

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമാണ് ഇറച്ചി കട്ടിംങ് യന്തത്തിനുളളിലൊളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണ്ണം പിടികൂടിയത്. രണ്ട് കിലോയിലേറെ സ്വർണ്ണം ബിസ്ക്കറ്റ് രൂപത്തിലായിരുന്നു ഒളിപ്പിച്ചിരുന്നത്. തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എറണാകുളത്തിന് വേണ്ടിയായിരുന്നു യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്. ഈ സ്ഥാപനത്തിന്റെ പേരിൽ നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പുണ്ടായതായാണ് കസ്റ്റംസ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് വീട്ടിൽ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. 

Gold Smuggling : ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ വെച്ച് കടത്ത്: കൊച്ചിയിൽ പിടിച്ചത് രണ്ടേകാൽ കിലോ സ്വർണം

click me!