
കൊച്ചി: കരിപ്പൂർ സ്വർണ കടത്തു കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച കൊച്ചി ഓഫീസിലെത്താനാവശ്യപ്പെട്ടുകൊണ്ട് അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. കഴിഞ്ഞ തവണ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കസ്റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് അമലയെ വിളിച്ചുവരുത്തുന്നത്. ആർഭാട ജീവിതത്തിനും വീട് വയ്ക്കാനും പണം നൽകിയത് ഭാര്യയുടെ അമ്മയാണെന്ന മൊഴി അർജുൻ ആയങ്കിയുടെ ഭാര്യ അമല തള്ളിയിരുന്നു.
അതേസമയം കരിപ്പൂർ സ്വർണ കടത്തു കേസിൽ, സ്വർണ്ണം കൊണ്ടുവന്ന ഷെഫീക്കുമായി മുഹമ്മദ് എന്ന പേരിൽ ബന്ധപെട്ടിരുന്നത് അജ്മലാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ നിർണായകമായ പല വിവരങ്ങളും അജ്മൽ വെളിപ്പെടുത്തിയെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. അജ്മലിനെ കോടതി 27 ാം തിയതി വരെ റിമാൻഡ് ചെയ്തു. വിദേശത്തുള്ള സലിമിനെ ഷഫീഖിന് പരിചയപ്പെടുത്തിയത് അജ്മലാണ്. മാതാവ് സക്കീനയുടെ പേരിലെടുത്ത ഫോണിലാണ് അജ്മൽ ഷഫീക്കുമായി വിളിച്ചിരുന്നത്. അജ്മൽ അന്വേഷ്ണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച് റിമാൻഡ് റിപ്പോർട്ടിലുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതി സലിമിനെ കേരളത്തിലെത്തിക്കാൻ കസ്റ്റംസ് നടപടികൾ തുടങ്ങിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam