സിക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോ​ഗ്യവകുപ്പ് പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയാറായി

By Web TeamFirst Published Jul 14, 2021, 4:23 PM IST
Highlights

കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും

തിരുവനന്തപുരം:സിക രോ​ഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന്കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റ‍ർ രൂപപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്.ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു.കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.ശുചീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും നിർദേശം നൽകി.

രോ​ഗലക്ഷണം‌ ഉള്ളവർ എത്രയും വേ​ഗം ചികിൽസ തേടണണെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.രോ​ഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്.

രോ​ഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാ​ഗ്രത കൈവിടരുതെന്നാണ് നിർദേശം.അശ്രദ്ധ രോ​ഗ വ്യാപനത്തിന് കാരണമാകും

സ്വാക്രയ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 23 പേരിലാണ് നിലവിൽ സിക രോ​ഗം സ്ഥിരീകരിച്ചത്.സിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്.

സിക ബാധയിൽ മരണ നിരക്ക് കുറവാണെങ്കിലും ​ഗർഭസ്ഥ ശിശുക്കളിൽ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും

click me!