'മന്നം സമാധി അടച്ചിടാൻ ചില ബാലിശമായ കാര്യങ്ങളാണ് സുകുമാരൻ നായര്‍ പറയുന്നത്, ഇഷ്ടമില്ലാത്തവര്‍ ചെന്നാൽ പുഷ്പാര്‍ച്ചനക്ക് അനുമതി നൽകില്ല'; എംആര്‍ ഉണ്ണി

Published : Jan 05, 2026, 03:09 PM IST
g sukumaran nair cv anadabose mr unni

Synopsis

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നിഷേധിച്ചെന്ന ബംഗാള്‍ ഗവര്‍ണ്ണര്‍ സി. വി ആനന്ദ ബോസിന്‍റെ ആരോപണം സ്ഥിരീകരിച്ച് എൻഎസ്എസ് എജ്യുക്കേഷൻ മുൻ സെക്രട്ടറി എം ആര്‍ ഉണ്ണി. സുകുമാരൻ നായര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് എംആര്‍ ഉണ്ണി

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചെന്ന ബംഗാള്‍ ഗവര്‍ണ്ണര്‍ സി. വി ആനന്ദ ബോസിന്‍റെ ആരോപണം സ്ഥിരീകരിച്ച് എൻഎസ്എസ് എജ്യുക്കേഷൻ മുൻ സെക്രട്ടറി എം ആര്‍ ഉണ്ണി. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ വേണ്ടിയാണ് ആനന്ദബോസ് പെരുന്നയിൽ എത്തിയതെന്നും എന്നാൽ, സുകുമാരനായർ ആണ് പുഷ്പാർച്ചന നടത്താൻ അനുവദിക്കാതിരുന്നതെന്നും എംആര്‍ ഉണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്നം ജയന്തിക്കും സമാധിക്ക് മാത്രമേ പുഷ്പാർച്ചന നടത്താൻ കഴിയുവെന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. ഇതുപറഞ്ഞതിന് പിന്നാലെ അധികം സംസാരത്തിന് നിൽക്കാതെ ആനന്ദബോസ് മടങ്ങി പോവുകയായിരുന്നുവെന്നും എംആര്‍ ഉണ്ണി പറഞ്ഞു. ആനന്ദബോസ് വന്നപ്പോൾ സുകുമാരൻ നായർ ഷാൾ അണിയിച്ചു സ്വീകരിച്ചു.കുശലാന്വേഷണം പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു ഇതിനുശേഷം ചായയും കൊടുത്തു. 

സുകുമാരൻ നായർക്ക് ഇഷ്ടമുള്ളവർ എത്തിയാൽ ഏതുസമയത്തും മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അവസരം കൊടുക്കാറുണ്ട്. അദ്ദേഹത്തിന് ഇഷ്ടം ഇല്ലാത്തവർ ചെന്നാൽ അനുവാദം കൊടുക്കില്ല. ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാൻ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരൻ നായർ പറയുന്നത്.  മന്നം സമാധി അടച്ചിടാൻ ചില ബാലിശമായ കാര്യങ്ങൾ ആണ് സുകുമാരൻ നായർ പറയുന്നതെന്നും എം ആർ ഉണ്ണി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  സമാധിക്കും ജയന്തിക്കും മാത്രമാണ് പുഷ്പാര്‍ച്ചന നടത്താറുള്ളതെന്ന് പറയുന്നത് ശുദ്ധ നുണയാണ്. താൻ എജ്യുക്കേഷൻ സെക്രട്ടറിയായിരുന്നപ്പോള്‍ അവിടെ പോയപ്പോള്‍ പുഷ്പാര്‍ച്ചന ചെയ്യിപ്പിച്ചിരുന്നു. ആനന്ദബോസ് പെരുന്നയിൽ വന്നത് മന്നം സമാധിയിൽ പുഷ്പാര്‍ച്ചന നടത്തുന്നതിനാണ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നുമെന്നും എംആര്‍ ഉണ്ണി പറഞ്ഞു.

 

ദില്ലി എന്‍എസ്എസ് കൂട്ടായ്മ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷത്തിലാണ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് ആരോപണമുന്നയിച്ചത്. ഗവര്‍ണറായി നിയമിക്കപ്പെട്ടതിന് പിന്നാലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തണമന്ന ആഗ്രഹിച്ചു. പുഷ്പാര്‍ച്ചന നടത്തുന്നതിനൊപ്പം കൂടിക്കാഴ്ചക്ക് കൂടിയുള്ള അനുമതി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് തേടി. എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടന്നു. എന്നാല്‍, പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കിയില്ലെന്നാണ് ആനന്ദ ബോസിന്‍റെ ആരോപണം. ദില്ലിയില്‍ മന്നത്ത് പദ്മനാഭന്‍റെ സ്മാരകം പണിയണമെന്നും അതിനായി ഒരു മാസത്തെ ശമ്പളം നല്‍കാമന്നും ആനന്ദ് ബോസ് വാഗ്ദാനം നല്‍കി. അതേസമയം, ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ എന്‍എസ്എസ് നേതൃത്വം തള്ളി. അങ്ങനെയൊരു സംഭവനം നടന്നിട്ടില്ലെന്നും എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

എന്‍എസ്എസുമായി നേരിട്ട് ബന്ധമില്ലാത്ത സംഘടനയുടെ വേദിയിലാണ് ആനന്ദ ബോസ് വിമര്‍ശനം ഉന്നയിച്ചത്. മന്നം സമാധി ആഘോഷങ്ങള്‍ക്ക് പെരുന്നയിലേക്ക് ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് ആനന്ദബോസ് ദില്ലിയില്‍ പ്രകടപ്പിച്ചതെന്നാണ് എന്‍എസ്എസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്‍എസ്എസ് ആസ്ഥാനത്ത് സ്വീകരണം ലഭിച്ചുവെന്ന് പറയുമ്പോള്‍ തന്നെ പുഷ്പാര്‍ച്ചന വിലക്കിയെന്ന്  ആരോപിക്കുന്നതിലെ വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്, വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശൻ; ഇടതുപക്ഷത്തെ സഹയാത്രികര്‍ യുഡിഎഫിലെത്തും
'വെള്ളാപ്പള്ളി തന്നത് മൂന്ന് ലക്ഷം രൂപ, കണക്കുണ്ട്'; വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം