വളാഞ്ചേരി പീഡനം; നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി

By Web TeamFirst Published Jan 19, 2020, 4:46 PM IST
Highlights

ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.
 

മലപ്പുറം: വളാഞ്ചേരിയിൽ പിതാവിന്‍റെ പീഡനത്തിനിരയായ നാല് പെൺമക്കൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പിതാവിന് ഉറപ്പാക്കേണ്ടതുണ്ടെന്നും സിഡബ്ല്യുസി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു. ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.

Latest Videos

പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള  പെണ്‍കുട്ടികളെയാണ് 47 കാരനായ പ്രതി ബലാല്‍സംഗം ചെയ്തത്.
ഇളയകുട്ടി സ്കുള്‍ അധ്യാപികയോടാണ് ബലാല്‍സംഗ വിവരം വെളിപ്പെടുത്തിയത്. സഹോദരിമാരേയും അച്ഛൻ ഉപദ്രവിക്കാറുണ്ടെന്നും ഭയന്ന് പുറത്ത് പറയാത്തതാണെന്നും കുട്ടി അധ്യാപികയോട് പറഞ്ഞു. അഞ്ച് വര്‍ഷമായി അച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് മൂത്ത രണ്ട് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. 



 

click me!