രാഹുലിനെതിരെ പ്രതികരിച്ചവർക്ക് നേരെ സൈബർ ആക്രമണം; ഹണി ഭാസ്കറിൻ്റെ പരാതിയിൽ കേസ്; അവന്തികയെ പിന്തുണച്ച് അരുണിമ

Published : Aug 23, 2025, 01:40 PM IST
Rahul Mamkootathil

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് ഹണി ഭാസ്‌കർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിന്നാലെ സൈബർ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന സൈബഡർ പ്രൊഫൈലുകളിൽ നിന്നാണ് എഴുത്തുകാരി ഹണി ഭാസ്‌കർ, ട്രാൻസ്ജെൻഡർ അവന്തിക തുടങ്ങിയവർക്ക് നേരെയാണ് അതിരൂക്ഷ സൈബർ ആക്രമണം നടക്കുന്നത്. ഹണി ഭാസ്കർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം അവന്തികയ്ക്ക് പിന്തുണയുമായി ട്രാൻസ്ജൻഡർ കോൺഗ്രസ്‌ സംസ്ഥാന രക്ഷാധികാരി അരുണിമ രംഗത്തെത്തി.

സൈബർ ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹണി ഭാസ്കർ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണ് തിരുവനന്തപുരം സൈബർ സെൽ കേസെടുത്തത്. ഐടി ആക്ട് അടക്കം ചുമത്തിയാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉന്നയിച്ചതിന് പിറകെ തനിക്ക് നേരെ വ്യക്തിഹത്യയും സൈബർ ആക്രമണവും നടക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഹണി ഭാസ്‌കർ ആരോപിച്ചത്. വിവിധ പ്രൊഫൈൽ ലിങ്കും പോസ്റ്റുകളും ഉൾക്കൊള്ളിച്ചാണ് മുഖ്യമന്ത്രിയക്ക് പരാതി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണം ഉന്നയിച്ച ട്രാൻസ്ജെൻ്റർ അവന്തികയ്ക്ക് പിന്തുണയുമായാണ് ട്രാൻസ്ജൻഡർ കോൺഗ്രസ്‌ സംസ്ഥാന രക്ഷാധികാരിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ അരുണിമ രംഗത്ത് വന്നത്.. രാഹുലിനെതിരെ നടപടി ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. അവന്തിക നിയമ നടപടിയുമായി മുന്നോട്ട് പോയാൽ ഒപ്പം നിൽക്കുമെന്നും അരുണിമ പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടിയ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം
ഇരട്ടപ്പദവി: സര്‍ക്കാര്‍ പദവിയിലിരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി, കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹർജി