കെ.സി. വേണു​ഗോപാലിനെതിരെ സൈബർ ആക്രമണം, പ്രതികളായ അഞ്ച് പേരും കോൺ​ഗ്രസ് അനുഭാവികൾ

Published : Sep 28, 2026, 08:19 AM IST
KC Venugopal

Synopsis

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി. പ്രതികളായ അഞ്ച് പേരും കോൺഗ്രസ് അനുഭാവികളാണെന്നതാണ് ശ്രദ്ധേയം.

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികൾ. പ്രതികളായ രണ്ടു പേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ.സി. വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്.

വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് ഒടുവിൽ പോലീസ് നടപടി. ഡിജിപിക്ക് നേരിട്ട് പരാതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയത്. തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു.

സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. കേസെടുത്തതിനെത്തുടർന്ന് പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിനെ വിമർശിച്ച് ഡിസിസി ജനറൽ സെക്രട്ടറി; വിദ്യാർത്ഥിനിയെ അപമാനിച്ചതിന് സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണ
രാജിയാവശ്യം ശക്തം, ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്