രാജി ആവശ്യം ശക്തം; ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്

Published : Sep 28, 2026, 08:15 AM IST
opposition intensifies protest demanding chief election commissioner gyanesh kumars resignation

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ഒരുങ്ങുന്നു

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ഒരുങ്ങുന്നു. ജില്ലാതലങ്ങളിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തും. വിഷയവുമായി ബന്ധപ്പെട്ട് തുടർ പരിപാടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി നാളെ ചേരാൻ തീരുമാനമായിട്ടുണ്ട്. ഇന്ത്യ സഖ്യ ബുധനാഴ്ച യോഗം ചേരും. എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയും യോഗത്തിനത്തില്ല. സഖ്യത്തിന് പുറത്തുള്ള പാർട്ടികളെ സഹകരിപ്പിക്കുന്നത് യോഗം ചർച്ച ചെയ്യും.

തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിർണയിക്കാനുള്ള അവകാശമില്ലെന്ന് എസ്‌ഐആർ കേസ് കേട്ട മുൻ സുപ്രീം കോടതി ജഡ്ജി സുധാൻഷു ധൂലിയ വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിച്ചപ്പോൾ എസ്‌ഐആറിന് ആരും സ്റ്റേ ചോദിച്ചിരുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ഗോവയിലെ വോട്ടർമാരെ ചേർക്കാത്തതിൽ കോടതി അലക്ഷ്യം ഉണ്ടെന്ന് ഇപ്പോൾ പറയാനാവില്ലെന്നും സുധാൻഷു ധൂലിയ കൂട്ടിച്ചേർത്തു. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ തുടർനീക്കങ്ങൾ നടത്താതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ദില്ലി പൊലീസ്.

അതേസമയം, ഹർജിയിൽ നിയമ വിഷയങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട്. സുപ്രീം കോടതി അടുത്ത ആഴ്ച ഹർജി പരിഗണിച്ചേക്കും. ഗ്യാനേഷ് കുമാറും മുതിർന്ന അഭിഭാഷകരെ കണ്ടിട്ടുണ്ട്. എഫ്ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കണമെന്ന് മൂന്ന് എൻഡിഎ സഖ്യകക്ഷികളുടെ നിലപാടിനോട് യോജിക്കാതെ ജെഡിയു. എസ്ഐആറിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് നിയമപരമായി തടയാൻ ആയില്ല എന്ന് ജെഡിയു ചോദിക്കുന്നു. ഇന്ത്യ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ കൂടി ചേർത്ത് യോഗം വിളിക്കാനാണ് സിപിഎം നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടംവേലി ഫ്ലാറ്റ് നിവാസികളെ അപമാനിച്ച സംഭവം: പ്രസ്താവന പിൻവലിക്കാമെന്ന് കെ ജെ മാക്സി; മുൻ എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ താമസക്കാർ
വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി; സിറ്റിംഗ് സീറ്റ് നഷ്ടമായതും സംഘടന പ്രവർത്തനങ്ങളിലെ വീഴ്ചയും ചർച്ചയാകും, ഉദ്ഘാടനം എ വിജയരാഘവൻ