സർക്കാരിനെ വിമർശിച്ച് ഡിസിസി ജനറൽ സെക്രട്ടറി; വിദ്യാർത്ഥിനിയെ അപമാനിച്ചതിന് സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണ

Published : Sep 28, 2026, 08:18 AM IST
conductor suspended

Synopsis

പറവൂരിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. എന്നാൽ കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികളുണ്ടെന്നും വ്യക്തമാക്കി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് രംഗത്തെത്തി. ജെൻഡർ ന്യൂട്രൽ വേഷം ധരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാൻ കണ്ടക്ടർമാർക്ക് അനുവാദം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: എറണാകുളം പറവൂരിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്. കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികൾ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. സർക്കാർ ചെയ്തത് എളുപ്പം എടുക്കാൻ പറ്റുന്ന നടപടിയാണ് എന്നാണ് കുറ്റപ്പെടുത്തൽ. മുടി പറ്റെ വെട്ടാനും, ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും എല്ലാവർക്കും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ്, ആവശ്യമെങ്കിൽ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആർടിസി കണ്ടക്ടർമാർക്ക് നൽകണമെന്നും ഷെറിൻ ആവശ്യപ്പെട്ടു.

സംഭവം ഇങ്ങനെ

യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്‍ക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 'പ്രിയദർശിനി' ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് "പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

പറവൂർ പൊലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.

ഷെറിന്‍റെ പോസ്റ്റ് ഇങ്ങനെ

പ്രിയദർശിനിക്ക് ഇരയായി സസ്പെൻഷൻ; പറവൂരിലെ എസ്എഫ്ഐക്കാർക്ക് അഭിമാനിക്കാം.

പറവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇപ്പോൾ മടങ്ങിയെത്തിയതേ ഉള്ളു ഞങ്ങൾ.

പരാതിക്കാരിയായ പെൺകുട്ടി ഇന്നലെ യാത്ര ചെയ്ത

അതേ ബസിലെ യാത്രക്കാരായിരുന്ന ഒരു ഭാര്യയും ഭർത്താവും മാത്രം കണ്ടക്ടറുടെ നിരപരാധിത്വം സാക്ഷ്യപ്പെടുത്താനെത്തിയിരുന്നു.

ബാക്കിയെല്ലാം അയാൾക്കെതിരായിരുന്നു.

ഭരിക്കുന്ന സർക്കാരിനയാൾ, പ്രിയദർശിനി പദ്ധതിയെ തുരങ്കം വെച്ച ഇടത് യൂണിയൻകാരൻ.

പരാതിക്കാരിയായ പെൺകുട്ടിയാണെങ്കിൽ, പഠിക്കുന്നിടത്തെ എസ് എഫ് ഐ സംഘടനയുടെ പിൻബലമുള്ളയാൾ.

അപ്പോൾ, എളുപ്പത്തിൽ സർക്കാരിന് ചെയ്യാവുന്നത്,

നിസ്സഹായനായി സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവനെ സസ്പെൻഡ് ചെയ്യൽ തന്നെയാണ്.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ താല്പര്യമെങ്കിൽ അതിനിടയിൽ ഒറ്റക്കായി പോകുന്ന സാധാരണക്കാരന് എന്ത് നീതി?

വനിതയെന്ന നിലയിൽ അർഹതയുള്ള സൗജന്യ ടിക്കറ്റ് നൽകിയില്ല എന്നതാണല്ലോ പ്രശ്നം.

ആളെ തിരിച്ചറിഞ്ഞില്ല എന്ന വാദം അവിടെ നിൽക്കട്ടെ.

മുടി പറ്റെ വെട്ടാനും, ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും എല്ലാവർക്കും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം,

യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ

തിരിച്ചറിയൽ കാർഡ്, ആവശ്യമെങ്കിൽ

പരിശോധിക്കാനുള്ള അനുവാദം കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് നൽകണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജിയാവശ്യം ശക്തം, ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം; ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ച് കോണ്‍ഗ്രസ്
കോൺ​ഗ്രസിൽ എതിർപ്പ്; ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു