'പരമ പുച്ഛമാണ് സഖാവേ...'; കെപിസിസി പരിപാടിയിൽ പങ്കെടുത്ത മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബർ ആക്രമണം

Published : Mar 13, 2025, 05:27 PM IST
'പരമ പുച്ഛമാണ് സഖാവേ...'; കെപിസിസി പരിപാടിയിൽ പങ്കെടുത്ത മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബർ ആക്രമണം

Synopsis

ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത ജി സുധാകരനെതിരെ ഇടത് സൈബർ ഗ്രൂപ്പുകളിൽ സൈബർ ആക്രമണം

തിരുവനന്തപുരം: ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത സിപിഎം നേതാവ് ജി സുധാകരനെതിരെ സൈബർ ആക്രമണം. കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായാണ് ഇടത് സൈബർ പ്രൊഫൈലുകളിൽ നിന്ന് വിമർശനം ഉയർന്നത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളിലാണ് വിമർശനം. 'കെപിസിസി പരിപാടിക്ക് ഇറങ്ങുമ്പോൾ വീട്ടിലെ ചുവരിലേക്ക് തിരിഞ്ഞു നോക്കണം', 'കെപിസിസി പരിപാടിയിൽ പോയി വീമ്പു പറയാൻ നാണമില്ലേ?', 'പുച്ഛമാണ് പരമ പുച്ഛമാണ് സഖാവെ' എന്നുമെല്ലാമാണ് ഫേസ്ബുക്ക്‌ പോസ്റ്റുകളിൽ പറയുന്നത്.

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്