
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച കേസിൽ അന്തിമ ഉത്തരവിറക്കി ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിയമപരമായി ഉത്തരവാദിത്തം നിർവഹിക്കണം. നിയമലംഘകർക്കെതിരെ പിഴയീടാക്കുന്നുവെന്ന് ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാമാസവും യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലിരുത്തണം. തദ്ദേശ സ്ഥാപന ജോയിന്‍റ് ഡയറക്ടർക്കായിരിക്കും ഇക്കാര്യത്തിൽ ഏകോപന ചുമതലയെന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam