Latest Videos

ശൈലജയ്ക്കെതിരായ സൈബർ ആക്രമണം തെറ്റ്, അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയം: കെ കെ രമ 

By Web TeamFirst Published Apr 17, 2024, 10:33 AM IST
Highlights

പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.  

കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎൽഎ. സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.  

സൈബർ ആക്രമണത്തെ കുറിച്ചും സൈബറിടത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചും സംസാരിക്കവേ വാർത്താ സമ്മേളനത്തിൽ ശൈലജ വിതുമ്പിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം നേതാക്കൾ വിഷയമേറ്റെടുത്തു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വനിതാ എംഎൽഎമാരുടെ പ്രതികരണം. 

ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. കേരളത്തിൽ പൊതു രംഗത്തുള്ള സ്ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് സൈബർ ആക്രമണമാണ്. സൈബർ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം. ശൈലജയ്ക്ക് എതിരായ കൊവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല. അത് രാഷ്ട്രീയമാണ്. ഇടതുമുന്നണി പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ആ അർത്ഥത്തിൽ പിണറായിക്കെതിരെ കൂടിയാണ് കെ. കെ ശൈലജയുടെ വാക്കുകളെന്നും രമ കുറ്റപ്പെടുത്തി.  

പങ്കുണ്ടെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരായ ഷൈലജയുടെ ആരോപണം തെറ്റാണ്. യഥാർത്ഥ പ്രശ്നം വഴി തിരിച്ചു വിടാനുള്ള നീക്കമാണ് ഇതിന് പിന്നിലുളളത്. സൈബർ ആക്രമണം നടത്തുന്നത് ആരെന്ന് കണ്ടെത്തണം. ഇക്കാര്യത്തിൽ ടീച്ചർക്ക് ഒപ്പം നിൽക്കുമെന്നും യുഡിഎഫ് വനിതാ എംഎൽഎമാരായ കെ കെ രമയും ഉമ തോമസും വ്യക്തമാക്കി.  

Also Read:- രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി, 'കേരള മുഖ്യമന്ത്രിയെ ജയിലിലടക്കാൻ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!