'കൊവിഡ് രോഗികളെ സന്ദര്‍ശിക്കുന്നില്ല'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെ എം ഷാജഹാന് സൈബര്‍ ആക്രമണം

Published : Mar 26, 2020, 01:12 PM IST
'കൊവിഡ് രോഗികളെ സന്ദര്‍ശിക്കുന്നില്ല';  മുഖ്യമന്ത്രിയെ വിമര്‍ശിച്ച കെ എം ഷാജഹാന് സൈബര്‍ ആക്രമണം

Synopsis

'ബംഗാളില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മമതാ ബാനര്‍ജി ആത്മവിശ്വാസം പകരുമ്പോള്‍ ശീതീകരിച്ച മുറിയിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്'

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ എം ഷാജഹാന്‍. ബംഗാളില്‍ കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മമതാ ബാനര്‍ജി ആത്മവിശ്വാസം പകരുമ്പോള്‍ ശീതീകരിച്ച മുറിയിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്ന് കെ എം ഷാജഹാന്‍ പറഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ കെ എം ഷാജഹാന്‍ രംഗത്തെത്തിയത്. പോസ്റ്റ് ഇട്ട് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയാകുകയും നിരവധി പേര്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന കമന്റുകളുമായെത്തുകയുമായിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

അങ്ങ് ബംഗാളിൽ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികൾ പോലും നേരിട്ട് സന്ദർശിച്ച്, ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും ആത്മധൈര്യം പകർന്ന് നൽകി മുഖ്യമന്ത്രി മമതാ ബാനർജി.
ഇങ്ങ് കേരളത്തിൽ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങൾക്ക് പുറകേ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ!

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം