കെസിക്കെതിരെ ആസൂത്രിത ആക്രമണം, 5 അക്കൗണ്ടുകൾ സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി; ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ

Published : Jul 20, 2026, 10:40 AM IST
praveen kumar, kc venugopal

Synopsis

കോൺ​ഗ്രസ് മുതിർന്ന് നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. കോൺഗ്രസിനകത്തെ അഭിപ്രായപ്രകടനത്തിൽ വരെ കെസിയെ ബന്ധപ്പെടുത്തുന്നുവെന്നും ഡിസിസി അധ്യക്ഷൻ

കോഴിക്കോട്: കോൺ​ഗ്രസ് മുതിർന്ന് നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. കോൺഗ്രസിനകത്തെ അഭിപ്രായപ്രകടനത്തിൽ വരെ കെസിയെ ബന്ധപ്പെടുത്തുന്നു. ഇതു അനുവദിക്കാൻ ആവില്ല. 63 എംഎൽമാരെ സൃഷ്ടിക്കുന്നതിൽ കെസി വലിയ പങ്കു വഹിച്ചു. അതൊന്നും ആരും പറയുന്നില്ല. ഇതിന്റെ പിന്നിൽ റാക്കറ്റ് ഉണ്ട്. പിന്നിൽ ദുരുദ്ദേശമുണ്ടെന്നും പിന്നിൽ കോൺഗ്രസുകാർ അല്ലെന്നും പ്രവീൺ കുമാർ പറഞ്ഞു.

സംഭവത്തിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 5 അക്കൗണ്ടുകൾ സഹിതമാണ് പരാതി നൽകിയത്. ഇതിൽ നാല് അക്കൗണ്ട് കോൺഗ്രസിന്റെ വ്യാജ പേരിലാണെന്നും പ്രവീൺ കുമാർ പറഞ്ഞു. പിന്നിൽ ഉള്ളവരെ കണ്ടെത്തണം. കേരളത്തിലെ വിജയത്തിൽ കെസിയുടെ പങ്കു വിസ്മരിപ്പിക്കാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. പിന്നിൽ കോൺഗ്രസുകാർ അല്ല. കെസിയെ എല്ലാ വിഷയത്തിലും ടാർജറ്റ് ചെയ്യുന്നു. പിന്നിൽ ഏത് ഉന്നതൻ ആയാലും പുറത്തു വരട്ടെയെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ലോറി മറിഞ്ഞു. 9 പേർക്ക് പരിക്ക്
മണ്ണൂരിൽ സിപിഐയെ ഞെട്ടിച്ച് പാർട്ടി മാറ്റം; 200ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ സിപിഎമ്മിലെത്തി