സാമ്പത്തിക തട്ടിപ്പ് കേസ് ; ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

Web Desk   | Asianet News
Published : Mar 31, 2022, 06:43 AM IST
സാമ്പത്തിക തട്ടിപ്പ് കേസ് ; ഹാക്കർ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

Synopsis

കേസിൽ ഒന്നാം പ്രതിയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു ജാമ്യഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും .ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ച കേസിലെ അന്വേഷണം നേരിടുന്ന ആളാണ് സായ് ശങ്കർ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ (financial fraud case)സ്വകാര്യ ഹാക്കർ (cyber hacker)സായ് ശങ്കർ (sai shankar)നൽകിയ മുൻകൂർ ജാമ്യ ഹർജി (anticipatory bail)ഹൈക്കോടതി (high court)ഇന്ന് വീണ്ടും പരിഗണിക്കും.വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് തട്ടിയെടുത്തെന്നാണ് കേസ്. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ. എന്നാൽ പണം കൈമാറുമ്പോൾ താൻ ഇല്ലായിരുന്നുവെന്ന് പരാതിക്കാരൻ തന്നെപറയുന്നുണ്ടെന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ സായ് ശങ്കറിന്റെ വാദം. കേസിൽ ഒന്നാം പ്രതിയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു ജാമ്യഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും .ദിലീപിന്റെ ഫോണിൽ നിന്നും വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ച കേസിലെ അന്വേഷണം നേരിടുന്ന ആളാണ് സായ് ശങ്കർ.

വധഗൂഢാലോചനക്കേസ്; ഹാക്കർ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: വധഗൂഢാലോചനക്കേസില്‍ (Murder Conspiracy Case) സ്വകാര്യ സൈബർ ഹാക്കർ (Cyber Hacker) സായി ശങ്കറിന്റെ (Sai Sankar) മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. മുൻ‌കൂർ ജാമ്യ ഹാർജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലന്ന് കോടതി നിരീക്ഷിച്ചു. ഹാക്കർ സായി ശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേർത്തിട്ടില്ല. സാക്ഷിയായാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു സായി ശങ്കറിന്‍റെ ആവശ്യം. അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്