Sslc Exam : എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; നാല് ല​ക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

Web Desk   | Asianet News
Published : Mar 31, 2022, 06:11 AM IST
Sslc Exam : എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; നാല് ല​ക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

Synopsis

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറംു നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ(sslc exams) ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങൾ (exam centres)ആണ്. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറംു നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. 

 സംസ്ഥാനത്ത് ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്നലെ മുതൽ തുടങ്ങി . 

4,33,325 വിദ്യാർത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്. ഓപ്ഷനൽ വിഷയങ്ങളായ സോഷ്യോളജി, ആന്ത്രപോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിവസത്തെ പരീക്ഷ. കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു പരീക്ഷ. വിദ്യാർഥികളുടെയെല്ലാം താപനില പരിശോധിച്ച ശേഷം ഒൻപതേ മുക്കാലിന് ഹാളിലേക്ക് കയറ്റി. മാസ്കും സാനിറ്റൈസറും നിർബന്ധം. 10 മണി വരെയുള്ള 15 മിനിറ്റ് കൂൾ ഓഫ് ടൈമായിരുന്നു. തുടർന്ന് 12.30 വരെ ആദ്യ ദിവസത്തെ പരീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'
'ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ, വാക്കും പ്രവര്‍ത്തിയും ഒരു പോലെയാകണം': വിമര്‍ശനവുമായി സിപിഐ നേതാവ്