സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; കെ എം ഷാജഹാനെതിരെ കേസെടുത്ത് സൈബർ പൊലീസ്

Published : Jun 05, 2025, 09:31 PM IST
km shajahan

Synopsis

സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റിട്ടതിനാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റിട്ടതിനാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവിനെയും കേരള പ്രവാസി അസോസിയേഷൻ വനിതാ നേതാവിനെയും ചേർത്ത് ഷാജഹാൻ ഇട്ട പോസ്റ്റിലാണ് നടപടി. 

വിവാദമായതിനെ തുടർന്ന് ഷാജഹാൻ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിൻവലിച്ചിരുന്നു. ഖേദപ്രകടനവുമായി പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. ‘’ഞാൻ കഴിഞ്ഞ ദിവസം ഇട്ട ഒരു പോസ്റ്റ്‌ ഉണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് ഈ പോസ്റ്റ്‌. ആ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം നിൽക്കുന്ന അശ്വനി നമ്പരമ്പത്ത് എന്ന വനിത, രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യയാണ് എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ആ ഫോട്ടോ ആ വനിതയുടെ fb post ൽ നിന്നാണ് ഞാൻ എടുത്തത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ആ വനിത രാജേന്ദ്രൻ വെള്ളപ്പലത്ത് എന്ന വ്യക്തിയുടെ ഭാര്യ അല്ല എന്ന്‌ അറിയാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഞാൻ ആ വനിതയോട് നിർവ്യാജം മാപ്പ് ചോദിക്കുന്നു. ചെയ്ത തെറ്റ് ബോധ്യമായ സാഹചര്യത്തിൽ ഞാൻ ആ പോസ്റ്റ്‌ പിന്‍വലിക്കുന്നു.'' കെ എം ഷാജഹാന്‍റെ ഖേദപ്രകടന പോസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം