
കണ്ണൂർ: ഒറ്റയ്ക്കൊരു യാത്ര പോയി എവറസ്റ്റിനെ തൊട്ടു വന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി വാസന്തിക്ക് പുത്തൻ തയ്യൽ മെഷീൻ. ഉഷ ഇൻറർനാഷണൽ ലിമിറ്റഡ് ആണ് പവർ തയ്യൽ മെഷീൻ വാസന്തിക്ക് കൈമാറിയത്. തയ്യൽ വരുമാനം കൊണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തിയ വാസന്തിയുടെ കഥ ഏഷ്യാനെറ്റ് ന്യൂസ് വനിതാ ദിനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വാസന്തി എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്ര പുറപ്പെട്ടത്. 9 ദിവസം കൊണ്ട് 5364 മീറ്റർ ഉയരം നടന്നു കയറിയാണ് ബേസ് ക്യാമ്പിൽ എത്തിയത്. ചൈന വൻമതിൽ കാണാനുള്ള അടുത്ത യാത്രക്ക് ഒരുങ്ങുകയാണ് വാസന്തി.
അൻപത്തൊൻപതാം വയസ്സിലും യാത്രകൾ ഹരമാണ് കണ്ണൂരുകാരി വാസന്തിയ്ക്ക്. എവറസ്റ്റ് വരെ ഒറ്റയ്ക്ക് പോയതിനെ ആവേശത്തിൽ അടുത്ത യാത്രക്കൊരുങ്ങുകയാണ് ഈ പെൺകരുത്ത്. തൃച്ചംബരത്തെ തയ്യൽക്കാരിയായ വാസന്തി കഴിഞ്ഞ ഫെബ്രുവരിയിൽ ഒറ്റയ്ക്ക് ഒരു യാത്ര പുറപ്പെട്ടു. നേപ്പാൾ ചൈന അതിർത്തിയിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കായിരുന്നു ആ യാത്ര. 9 ദിവസം കൊണ്ട് 16 ഡിഗ്രിയിൽ 5364 മീറ്റർ ഉയരമാണ് നടന്നു കയറിയത്.
തയ്യലിൽ നിന്ന് കിട്ടിയ വരുമാനത്തിന്റെ ഒരു പങ്ക് യാത്രകൾക്കായി മാറ്റിവെച്ച് ആദ്യം പോയത് തായ്‌ലൻഡിലേക്കാണ്. അൻപത്തൊൻപതാം വയസിലൊരു എവറസ്റ്റ് യാത്ര കഠിനമായിരുന്നെങ്കിലും വിട്ടുകൊടുക്കാൻ കൂട്ടാക്കിയില്ല. ഇനി അടുത്ത ലക്ഷ്യം ചൈനയിലെ വൻമതിലാണെന്ന് വാസന്തി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam