പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പൊലീസ്; അന്വേഷണ ചുമതലയുള്ള ഐജിക്ക് കൈമാറും

Published : Jul 25, 2026, 11:08 AM ISTUpdated : Jul 25, 2026, 05:08 PM IST
pk sreemathi

Synopsis

വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം:  മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്തയിൽ ശ്രീമതിയുടെ മൊഴിയെടുത്ത് പൊലീസ്. ആലക്കോട് സൈബർ പൊലീസാണ് മൊഴിയെടുത്തത്. അന്വേഷണ ചുമതലയുള്ള ഐജി പി പ്രകാശന് റിപ്പോർട്ട് കൈമാറും. ഇന്ന് ഒൻപതരയോടെയാണ് ആലക്കോട് സൈബർ പൊലീസ് സംഘം ശ്രീമതിയുടെ വീട്ടിലെത്തുന്നത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി പ്രതികരിച്ചിരുന്നു. വ്യാജപ്രചാരണത്തിൽ മനംനൊന്തു. വിഐപി ആരോപണം വന്നപ്പോൾ വേണ്ട വിധത്തിൽ പ്രതിരോധിക്കാനാളുണ്ടായില്ലെന്നും പി കെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പ്രതികരിച്ചിരുന്നു.

കുന്നംകുളം എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020ൽ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരിൽ ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയത്. പി.കെ.ശ്രീമതി നൽകിയ പരാതിയിൽ കർശന നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ശ്രീമതി നൽകിയ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് അന്വേഷണത്തിന് തീരുമാനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചു എന്ന് ചെറിയാൻ ഫിലിപ്പ്, പാറ്റകളുടെ പോരാട്ടം ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ, ട്രോൾ മഴ
ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ പുതിയ അധ്യായം, അവസാന നിമിഷം വരെ മോദി സംരക്ഷിക്കാൻ നോക്കി; രാഹുലിൻ്റെ ഇടപെടലും സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി