
തൃശ്ശൂർ: ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിൾ സഞ്ചാരിയായ അഷ്റഫിനെ(43) മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്റഫ്.
വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് അഷറഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ട്രാക്കിനോട് ചേർന്ന തോട്ടിൽ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ തോട്ടുപാലത്തിന് മുകളിൽ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ സവാരിയിലൂടെ ഹിമാലയം, ലഡാക്ക് തുടങ്ങിയ ദീർഘദൂര യാത്രകൾ നടത്തിയിരുന്ന വ്യക്തിയാണ് അഷറഫ്. സാഹസിക യാത്രകളിൽ തൽപ്പരനായ അദ്ദേഹത്തിന്റെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam