Latest Videos

അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ മഴയും ഇടിയും മിന്നലിനും സാധ്യത

By Web TeamFirst Published Jun 6, 2023, 9:16 PM IST
Highlights

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ  അതിതീവ്ര ന്യൂന മർദ്ദം (Deep depression) മധ്യ തെക്കൻ അറബിക്കടലിനും തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ( Biparjoy) ചുഴലിക്കാറ്റായി  ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 6 മുതൽ 10  വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കേരളത്തിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിക്കുന്നു. 

ഇന്ത്യൻ പശ്ചിമ തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്,  കറാച്ചി തീരത്തേക്ക് നീങ്ങാനാണ് നിലവിൽ സാധ്യത. ഒമാൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. മണിക്കൂറിൽ 155 കി.മീ വരെ വേഗം പ്രതീക്ഷിക്കാം. ചുഴലിക്കാറ്റിന്റെ സാന്നിധ്യം കേരളത്തിലും മഴയ്ക്ക് കാരണമാകും.  ഇന്നും നാളെയും തെക്കൻ, മധ്യ കേരളത്തിൽ മഴ സജീവമാകും. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  കാലവർഷം കേരളത്തിലേക്ക് എത്തിക്കുന്നതിൽ ബിപോർജോയ് ചുഴലിക്കാറ്റ് നിർണായകമാണ്.  കാലവർഷത്തിന് മുന്നോടിയായുള്ള മഴ കേരളത്തിൽ തുടരുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും വൈകിയേക്കും. 

എഷ്യാനെറ്റ് ന്യൂസ് തത്സയം യൂട്യൂബിൽ കാണാം....

click me!