
ചെന്നൈ: തമിഴ്നാട് തീരം തൊട്ട നിവാർ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളിൽ കനത്ത മഴ തുടരുന്നു. നാഗപട്ടണം പുതുക്കോട്ടെ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും ശക്തമായ മഴയുണ്ട്.
ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി പ്രളയസമാനമായ സാഹചര്യമാണുള്ളത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു.
ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. 5000 ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണ് കഴിയുന്നത്. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പുതുച്ചേരിയിൽ ഇതുവരെ 400 കോടിയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി.നാരായണ സാമി അറിയിച്ചു. ആവശ്യമായ കേന്ദ്രസഹായം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam