
ദില്ലി: കേരളത്തിലെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്ന് തെളിഞ്ഞുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും രാജ പറഞ്ഞു. തെക്കേ ഇന്ത്യയിലേക്ക് കടക്കാം എന്ന ബിജെപിയുടെ ആഗ്രഹം നടപ്പാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണണങ്ങൾ എല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ച ആരോപണങ്ങൾ ജനം തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയം രണ്ടാണെന്ന വാദം അടിസ്ഥാന രഹിതമാണ്. സിപിഐയുടെ പ്രകടനവും മികച്ചതാണെന്നും ഡി രാജ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചത്. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിനെതിനെയും ഒരു ഘട്ടത്തിൽ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam