ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധന റിപ്പോർ‍ട്ടാണ് സമർപ്പിച്ചത്.

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധന റിപ്പോർ‍ട്ടാണ് കോടതിയിൽ സമർപ്പിച്ചത്. സ്വർണം പൂശിയ ചെമ്പു പാളികളുടെയും പരിശോധന ഫലം കൈമാറി. ഇന്ന് സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് കോടതിയിൽ കൈമാറിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധന ഫലം നിർണായകമാണ്.

ശബരിമലയിൽ നിന്നും എത്രത്തോളം സ്വർണം നഷ്ടമായി എന്നറിയുന്നതിന് ഈ പരിശോധന ഫലം നിർണായകമാണ്. പാളികള്‍ മാറ്റിയോ?പുതിയ പാളികളിലാണോ സ്വർണം പൂശിയത്? പഴയപാളികൾ ഇപ്പോഴും സുരക്ഷിതമോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ പരിശോധന ഫലം പുറത്തുവരുന്നതോടെ വ്യക്തമാകും.