സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Published : Apr 04, 2024, 12:09 PM ISTUpdated : Apr 04, 2024, 12:25 PM IST
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Synopsis

107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്. 

ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ  5359  മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടു. മാർച്ച്‌ 26 ലെ പീക്ക് ടൈം ആവശ്യകത ആണ് ഇന്നലെ മറികടന്നത്. അന്ന് 5301 മെഗാവാട്ടായിരുന്നു ആവശ്യകത.

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'