ദില്ലിയിലെ കൂട്ടുകാർ വയനാട്ടില്‍ ശത്രുക്കൾ, ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ലെന്ന് സ്മൃതി ഇറാനി

Published : Apr 04, 2024, 11:30 AM ISTUpdated : Apr 04, 2024, 11:50 AM IST
ദില്ലിയിലെ കൂട്ടുകാർ വയനാട്ടില്‍ ശത്രുക്കൾ, ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ലെന്ന്  സ്മൃതി  ഇറാനി

Synopsis

രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോ?

കല്‍പറ്റ:രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയതായിരുന്നു അവര്‍.ദില്ലിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്.എന്താണിത്?അവരുടെ ഉദ്ദേശ്യം ശരിയല്ല.രാഹുലിന്‍റെ  പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേ?രാഹുൽ ഇന്ത്യ മുന്നണിക്ക് സ്വീകാര്യൻ അല്ലെ?ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു.

തമിഴ്‌നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്.ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല.മുസ്‌ലിംലീഗിന്‍റെ  തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു..രാഹുൽ ഗാന്ധിക്ക് അധികാരമോഹമാണ്. PFI യുമായി ബന്ധം ഉണ്ടാക്കി..കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി.
പുൽപള്ളി ബാങ്ക് കൊള്ളയടിച്ചു. ഡിസിസി നേതാവ് ഇപ്പോഴും ജയിലിൽ അല്ലെയെന്നും അവര്‍ ചോദിച്ചു

 

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു