വാളയാര്‍ അമ്മയ്ക്കെതിരെ പോസ്റ്റ്; ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ

Published : Apr 12, 2021, 04:32 PM ISTUpdated : Apr 12, 2021, 04:41 PM IST
വാളയാര്‍ അമ്മയ്ക്കെതിരെ പോസ്റ്റ്; ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ

Synopsis

വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.   

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. 

പ്രതിഷേധം നടക്കുമ്പോൾ ഹരീഷ് വാസുദേവൻ കൊച്ചിയില്‍ ഇല്ലായിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍, സി എസ് മുരളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്ഥാനാർഥിയായ സാഹചര്യത്തിൽ വന്ന ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. 

കോടതി രേഖകൾ ഉൾപ്പടെ ഉദ്ധരിച്ചാണ് വാളയാർ സംഭവത്തിൽ പെൺകുട്ടികളുടെ അമ്മക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം