അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Web Desk   | Asianet News
Published : Jun 05, 2020, 07:07 AM IST
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

പ്രളയ സാധ്യത മുന്നിൽ കണ്ട് ഡാമുകളുടെ പരിപാലനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. കെഎസ്ഇബിയും പ്രത്യേക റിപ്പോർട്ട്‌ നൽകും

കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസ് എടുത്തത്.

പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന അളവിലാണെന്നും സാധാരണ മഴ ഉണ്ടായാല്‍ പോലും പ്രളയത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ പറഞ്ഞത്. 

ഇക്കാര്യത്തില്‍ വിശദീകരണം അറിയിക്കാൻ സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ സാധ്യത മുന്നിൽ കണ്ട് ഡാമുകളുടെ പരിപാലനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. കെഎസ്ഇബിയും പ്രത്യേക റിപ്പോർട്ട്‌ നൽകും.

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍