
അങ്കമാലി: ഇന്നു പെയ്ത വേനല്‍മഴയില്‍ എറണാകുളം - അങ്കമാലി ദേശിയ പാതയില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യഹോര്‍ഡിംഗുകളും തകര്‍ന്നുവീണതിനാല്‍ ദേശിയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാര്‍ഷികമേഖലയിലും വ്യാപക നാഷനഷ്ടമുണ്ടായി.ടെൽക് മുതൽ ടൗൺ വരെ 2 കിലോമീറ്റർ ദൂരത്തിലാണ് ഗതാഗതക്കുരുക്ക്.. ശക്തമായ മഴയിലും കാറ്റിലും റോഡിൽ മരങ്ങൾ വീണതാണ് കാരണം
ഉച്ചക്ക് മൂന്നുമണിയോടെയാണ് അങ്കമാലി മേഖലയിൽ ശക്തമായ കാറ്റും മഴയും തുടങ്ങിയത്. കാറ്റില്‍ അങ്കമാലി ദേശിയ പാതക്ക് ഇരുവശത്തുമുള്ള പരസ്യ ഹോള്‍ഡിംഗുകള്‍ തകര‍്ന്നുവീണു. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് പരസ്യഹോര്‍ഡിംഗുകള്‍ വീണു തകർന്നത്. മരങ്ങള്‍കൂടി നിലം പതിച്ചതോടെ ആലുവ അങ്കമാലി ദേശിയ പാതയില്‍ ഗതാഗതം തടപ്പെട്ടു. ഫയര്‍ ഫോഴ്സെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്
കാര്‍ഷിക മേഖലയിലും വേനൽമഴയിൽ കനത്ത നാശനഷ്ടമുണ്ടായി. പുളിയനം പീച്ചാനികാട് കോടിശേരി കൊട്ടപ്പറമ്പ് എന്നിവിടങ്ങളിലാണ് വ്യാപക കൃഷി നാശമുണ്ടായത്. കാറ്റില്‍ റബര്‍, തെങ്ങ്, കമുക് തുടങ്ങിയവ തകര്‍ന്നുവീണു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam