
കൊച്ചി: എൻഡിഎ ഘടകകക്ഷിയായ ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാറെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ. അഖിൽ മാരാർ കൊട്ടാരക്കരയിലോ കൊല്ലത്തോ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിമർശനവുമായി സത്യഭാമ രംഗത്തെത്തിയത്. മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ വഞ്ചിക്കുകയിരുന്നുവെന്നും സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചു. നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ലെന്നും സത്യഭാമ കുറിച്ചു.
സത്യഭാമയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം
മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat ചെയ്യുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും👍. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam