യാക്കോബായ സഭയുടെ സഹന സമരം നാലാം ദിവസം: ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

By Web TeamFirst Published Nov 8, 2019, 8:10 AM IST
Highlights

യാക്കോബായ സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ മുന്നിൽ നടത്തുന്ന അനിശ്ചിതകാല സഹനസമരം നാലാം ദിവസത്തിലേക്ക്

തിരുവനന്തപുരം: യാക്കോബായ സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ മുന്നിൽ നടത്തുന്ന അനിശ്ചിതകാല സഹനസമരം നാലാം ദിവസത്തിലേക്ക്. സമരക്കാരും മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. യാക്കോബായ മെത്രോപ്പോലീത്തൻ ട്രസ്റ്റി മാർ ജോസഫ് ഗ്രിഗോറിയസിന്റെ നേതൃത്വത്തിലുളള സംഘമാണ് മുഖ്യമന്ത്രിയെ കാണുക
 
കട്ടച്ചിറ അടക്കമുളള പളളികളിൽ യാക്കോബായ സഭാംഗങ്ങളുടെ മൃതശരീരം അടക്കാൻ അനുവദിക്കണമെന്നാണാവശ്യം. സഭാ അംഗങ്ങൾക്ക് നീതി കിട്ടാൻ സർക്കാർ ഇടപെടും വരെ സമരം തുടരുമെന്നാണ് സഭയുടെ നിലപാട്.

click me!