
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണം നിയമങ്ങള്‍ കർശനമായി പാലിക്കാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. "ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കർശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ കാരണം. നിയമം പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് പലരും വാഹനമോടിക്കുന്നത്. റോഡ് സേഫ്റ്റി അതോരിറ്റിയും ട്രാഫിക് പൊലീസും കൃത്യമായി നടപടികള്‍ എടുക്കണം". ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ നടപടികൾ കർശനമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam