പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു

Published : Mar 26, 2023, 08:47 PM ISTUpdated : Mar 26, 2023, 09:10 PM IST
പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു

Synopsis

തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്.

കൊച്ചി : തൃപ്പൂണിതുറയിൽ പൊലീസ് കസ്റ്റിടിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. സംസ്കാരം രാത്രി തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ നടക്കും. മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരൻ നിർത്താതെ പോയിരുന്നു. തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മർദ്ദിച്ചു എന്ന് ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. 

Read More : മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം