കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മൃതദേഹം; ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥി ഫെബിൻ്റെ കൊലയാളിയെന്ന് സ്ഥിരീകരിച്ചു

Published : Mar 17, 2025, 08:39 PM ISTUpdated : Mar 17, 2025, 08:59 PM IST
കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മൃതദേഹം; ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥി ഫെബിൻ്റെ കൊലയാളിയെന്ന് സ്ഥിരീകരിച്ചു

Synopsis

കടപ്പാക്കടയിൽ റെയിൽവെ ട്രാക്കിൽ മൃതദേഹവും സമീപത്ത് നിർത്തിയിട്ട കാറിൽ ചോരപ്പാടുകളും കണ്ടെത്തി

കൊല്ലം: കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരുക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം