
തൃശ്ശൂര്‍: തൃശ്ശൂര്‍ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽ പെട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായിരുന്നു.ഇവരിൽ ഒരാളുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കരയ്ക്കടിഞ്ഞു. രണ്ടാമത്തെ ആളുടെ മൃതദേഹമാണിതെന്നാണ് സംശയം.