
കൊച്ചി: ദേശീയപാതയിൽ അങ്കമാലിയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോയും ടാങ്കറും കൂട്ടിയിടിച്ചാണ് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യാമ , ഡീന എന്നിവർ മരിച്ചത്. ജോലിയെടുക്കുന്ന തുണിക്കടയുടെ കാന്‍റിനിലേക്ക് ഓട്ടോയിൽ വന്നിറങ്ങുമ്പോഴാണ് നിയന്ത്രണം വിട്ട ലോറി ഓട്ടോയുടെ പിന്നിൽ വന്നിടിച്ചത്. പരിസരത്ത് നിന്ന കെ എസ് ആർ ടി സി ജീവനക്കാരനും,ഓട്ടോ ഡ്രൈവർക്കും,വഴിയാത്രക്കാരിക്കും പരിക്കേറ്റു.
പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം, അഴുകിയ നിലയില്‍, ഒരു മാസത്തിലധികം പഴക്കം
തൃശ്ശൂര്‍ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽ പെട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായിരുന്നു.ഇവരിൽ ഒരാളുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കരയ്ക്കടിഞ്ഞു. രണ്ടാമത്തെ ആളുടെ മൃതദേഹമാണിതെന്നാണ് സംശയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam