
കോഴിക്കോട് : കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് സ്വദേശിയായ 22 കാരൻ അൽ അമീനാണ് മരിച്ചത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
വധശ്രമക്കേസിലെ പ്രതിയാണ് അൽ അമീൻ. ഞായറാഴ്ച ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പന്നിക്കോട്ടൂർ എത്തിയതായിരുന്നു. അവിടെയുള്ള സുഹൃത്തിൻറെ വീട്ടിൽ ആണ് അൽ അമീൻ എത്തിയത്. പോലീസ് വരുന്നത് അറിഞ്ഞ് ഓടിയതാകാം എന്ന് സംശയം. ആൾമറ ഇല്ലാത്ത കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടതോടെ വീട്ടുകാര്‍ കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.
Read More : വീട്ടിലെ വെള്ളത്തിന് ദുർഗന്ധം; കിണറ്റിൽ നോക്കിയപ്പോൾ കണ്ടത് അജ്ഞാത മൃതദേഹം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam