
കാസര്‍ഗോഡ് : കെഎസ്ആർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നൽകണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ സന്ദർശനത്തെ സിപിഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ദേശീയ തലത്തിൽ മറുപടി പറയേണ്ടിവരും. അമിത് ഷാ വരുമ്പോൾ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഎമ്മിനെന്നും എം വി ഗോവിന്ദന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
Read More : വിദ്യാര്‍ത്ഥി കണ്‍സഷന്‍ വെട്ടാൻ കെഎസ്ആർടിസി, പുതിയ മാര്‍ഗനിര്‍ദ്ദേശമിറക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam