ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി

Published : Oct 22, 2020, 12:58 PM IST
ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി

Synopsis

കായംകുളം സ്വദേശിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. ഫ്രീസറിൻ്റെ യന്ത്ര തകരാറെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.  

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. കായംകുളം സ്വദേശിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. ഫ്രീസറിൻ്റെ യന്ത്ര തകരാറെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

പോസ്റ്റ്മോർട്ടം ചെയ്യാനായി രണ്ട് ദിവസമായി കായംകുളം കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍, മോർച്ചറിയിലെ കമ്പ്രസർ പ്രവർത്തിച്ചിരുന്നില്ല. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കൾ വള്ളികുന്നം പൊലീസിൽ പരാതി നൽകി. ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജാഗ്രത തുടരണം, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; മഴ അതിശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്
ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു, ഈ വർഷം രോ​ഗം പിടിപെട്ടത് 310 പേർക്ക്, പ്രതിരോധ പ്രവർത്തനവുമായി ആരോ​ഗ്യവകുപ്പ്