ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം അവസാനിപ്പിച്ചു

By Web TeamFirst Published Nov 6, 2020, 8:28 PM IST
Highlights

ഭൂപതിവ് നിയമം ഭേദഗതി ചെയ്യാമെന്ന് ഡിസംബറിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സർക്കാർ ഉറപ്പ് പറഞ്ഞെങ്കിലും ഹൈക്കോടതിയിൽ ഇതിൽ നിന്ന് മലക്കം മറിഞ്ഞു. ഹൈക്കോടതി ഇത് തിരുത്തിയപ്പോൾ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് സർക്കാർ.


കട്ടപ്പന: ഇടുക്കിയിലെ വിവിധ ഭൂപ്രശ്‍നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട്  കട്ടപ്പനയിൽ ഡീൻ കുര്യാക്കോസ് എംപി നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യണമെന്നായിരുന്നു സമരത്തിന്‍റെ പ്രധാന ആവശ്യം. 

1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കുക, മൂന്ന് ചെയിൻ ഉൾപ്പടെയുള്ള മേഖലകളിൽ പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡീൻ കുര്യാക്കോസ് എംപി അനിശ്ചിതകാല നിരാഹാരസമരം നടത്തിയത്. ഭൂപതിവ് നിയമം ഭേദഗതി ചെയ്യാമെന്ന് ഡിസംബറിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സർക്കാർ ഉറപ്പ് പറഞ്ഞെങ്കിലും ഹൈക്കോടതിയിൽ ഇതിൽ നിന്ന് മലക്കം മറിഞ്ഞു. ഹൈക്കോടതി ഇത് തിരുത്തിയപ്പോൾ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് സർക്കാർ.

click me!