തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; സുഹൃത്തിനെ പ്രതി ചേര്‍ക്കും, മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

Published : Feb 27, 2025, 08:24 PM ISTUpdated : Feb 27, 2025, 08:25 PM IST
തൃശൂരിലെ കായിക അധ്യാപകന്‍റെ മരണം; സുഹൃത്തിനെ പ്രതി ചേര്‍ക്കും, മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

Synopsis

തൃശൂരിലെ കായിക അധ്യാപകന്‍റെ മരണത്തിൽ സുഹൃത്തായ രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവിൽ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കും.

തൃശൂര്‍: തൃശൂരിലെ കായിക അധ്യാപകന്‍റെ മരണത്തിൽ സുഹൃത്തായ രാജുവിനെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്. രാജുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. നിലവിൽ കസ്റ്റഡിയിലുള്ള രാജുവിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാത്രി 11:30 യോടെയാണ്  തൃശ്ശൂർ റീജ്യണൽ തീയറ്റർ മുറ്റത്ത് വെച്ച് ഉണ്ടായ സംഘർഷത്തിനിടയിൽ നിലത്തുവീണ സുഹൃത്ത് അനിൽ മരിക്കുന്നത്. തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലിൽ പുറത്തുവന്നിരുന്നു. പിന്നാലെ നിയമപദേശം തേടിയശേഷമാണ് രാജയെ പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചത്. മദ്യലഹരിയിൽ രാജു അനിലിനെ തള്ളിയിടുകയായിരുന്നു.

കായികാധ്യാപകന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം വിശദമാക്കി ഡോക്ടര്‍മാര്‍

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ