MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • Kerala News
  • ശബരിമല തീര്‍ഥാടകരുടെ സ്വപ്‌ന പാത, മധ്യകേരളത്തിന്‍റെ മുഖം മാറും; ശബരി റെയില്‍ പദ്ധതിയുടെ ഗുണങ്ങള്‍

ശബരിമല തീര്‍ഥാടകരുടെ സ്വപ്‌ന പാത, മധ്യകേരളത്തിന്‍റെ മുഖം മാറും; ശബരി റെയില്‍ പദ്ധതിയുടെ ഗുണങ്ങള്‍

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിക്കായി 1,900 കോടി രൂപ കിഫ്ബി വഴി നൽകാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ ശബരി റെയില്‍ എന്ന ദീര്‍ഘകാല ആവശ്യത്തിന് പച്ചക്കൊടി പാറിത്തുടങ്ങുകയാണ്. ശബരി റെയില്‍വേ പാതയുടെ നേട്ടങ്ങള്‍ വിശദമായി അറിയാം.

1 Min read
Author : Jomit Jose
Published : Feb 05 2026, 12:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
Image Credit : our own

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. എന്നാല്‍ തുടര്‍ നടപടികളില്ലാതെ നാളിതുവരെ ഇഴഞ്ഞുനീങ്ങുകയായിരുന്നു അങ്കമാലി-ശബരി റെയിൽ പാത എന്ന സ്വപ്‌നം. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും പദ്ധതിക്ക് തിരിച്ചടിയായിരുന്നു.

25
Image Credit : our own

എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെ 111 കിലോമീറ്ററില്‍ വിഭാവനം ചെയ്യുന്നതാണ് ശബരി റെയില്‍ പാത. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പാതയിലെ നിര്‍ദ്ദിഷ്‌ട 14 സ്റ്റേഷനുകള്‍.

Related Articles

Related image1
നാസ ആസ്ട്രനോട്ടുകൾക്ക് ഇനിമുതല്‍ സ്‌മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാം, ചരിത്ര തീരുമാനം
Related image2
പുതുപുത്തൻ ഫീച്ചർ, ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും, സംസാരിക്കാതെ തന്നെ നിങ്ങളെ മനസിലാക്കും
35
Image Credit : our own

ശബരി റെയില്‍ പാത പൂര്‍ത്തിയാവുന്നതോടെ അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാല, എരുമേലി തുടങ്ങി മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങള്‍ ട്രെയിന്‍ മാര്‍ഗം ബന്ധിപ്പിക്കപ്പെടും. ശബരി റെയില്‍ പദ്ധതി എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്കും യാത്രാവേഗത്തിനും വലിയ ഊർജ്ജം പകരുകയും ചെയ്യും.

45
Image Credit : @KeralaTourism/X

വിനോദസഞ്ചാര മേഖലയിലും വന്‍ പ്രതീക്ഷയാണ് ശബരി റെയില്‍വേ പാത തുറക്കുന്നത്. ഭൂതത്താൻകെട്ട്, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, പാഞ്ചാലിമേട്, തേക്കടി, ഗവി, തെന്മല തുടങ്ങി മൂന്നാറിലേക്ക് വരെയുള്ള വിനോദസഞ്ചാരികള്‍ക്ക് ഗുണകരമാകും ശബരി റെയില്‍ പദ്ധതി. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമുള്ളവര്‍ക്ക് ഈ ടൂറിസം കേന്ദ്രത്തിലേക്ക് അനായാസം എത്തിച്ചേരാന്‍ ശബരി പാത വഴിയൊരുക്കും.

55
Image Credit : Asianet News

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാത കൂടിയായി മാറും അങ്കമാലി-ശബരി റെയിൽവേ ലൈന്‍. നിലവില്‍ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് നേരിട്ട് എത്തിച്ചേരാന്‍ റെയില്‍ യാത്രാ സൗകര്യം ഇല്ല. ചെങ്ങന്നൂരില്‍ ഇറങ്ങിയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള തീര്‍ഥാടകര്‍ ശബരിമലയിലേക്ക് ബസ് മാര്‍ഗവും മറ്റ് വാഹനങ്ങളിലും പോകുന്നത്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
റെയിൽവേ ട്രാക്ക്
ഇന്ത്യൻ റെയിൽവേ

Latest Videos
Recommended Stories
Recommended image1
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്, കട്ടിളപ്പാളി കേസിലും ജാമ്യം, ഉടൻ പുറത്തിറങ്ങും
Recommended image2
ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, സർക്കാർ പുതിയ തസ്തികകൾ അനുവദിച്ചു, മന്ത്രിസഭായോഗ തീരുമാനം
Recommended image3
മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് അപകടം
Related Stories
Recommended image1
നാസ ആസ്ട്രനോട്ടുകൾക്ക് ഇനിമുതല്‍ സ്‌മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാം, ചരിത്ര തീരുമാനം
Recommended image2
പുതുപുത്തൻ ഫീച്ചർ, ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും, സംസാരിക്കാതെ തന്നെ നിങ്ങളെ മനസിലാക്കും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved