
തിരുവനന്തപുരം: നയന സൂര്യന്റെ ദുരൂഹ മരണത്തിന് പൊലീസിന് വൻ വീഴ്ച സംഭവിച്ചെന്ന് സൂചന. ആദ്യ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലും ഉൾപ്പെട്ടു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ക്രിസ്റ്റഫർ ഷിബു രണ്ടാമത്തെ അന്വേഷണ സംഘത്തിലും ഉണ്ട്. ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോൾ നയന കേസ് അന്വേഷിച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത് ഷിബു അടങ്ങിയ സംഘം ആണ്. നിലവിൽ ക്രൈംബ്രാഞ്ചിലാണ് ഷിബു
മരണ സമയത്ത് നയന സൂര്യ ധരിച്ചിരുന്ന വസ്ത്രങ്ങളും പുതപ്പും കാണാതായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തവയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. ഫൊറൻസിക പരിശോധനക്കായി ഇവ നൽകിയിട്ടുണ്ടോ ഫൊറൻസിക് ലാബിൽ ഇവ ഉണ്ടോ എന്നതിൽ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.
'മരണ സമയത്ത് നയന ധരിച്ച വസ്ത്രങ്ങൾ കാണാനില്ല'; പൊലീസ് വീഴ്ചയുടെ മറ്റൊരു തെളിവ് കൂടി പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam