
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കൊലപെടുത്തിയത് സഹോദരീ ഭർത്താവ് രാജനെന്ന് സംശയം. ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയെ 20 ദിവസമായി കാണാനില്ലായിരുന്നു. ഇവരെ ഇന്ന് ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയ കേസിലും രാജൻ പ്രതിയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം പൊലീസ് വെളിപ്പെടുത്തിയിരുന്നു. നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ലീലയെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
Read More : പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണ ചോർച്ച: ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കേസെടുത്ത് പൊലീസ്