ആശാൻ യുവകവി പുരസ്‌കാരം എസ് കലേഷിന്

Published : Apr 25, 2023, 09:07 PM ISTUpdated : Apr 26, 2023, 01:09 PM IST
ആശാൻ യുവകവി പുരസ്‌കാരം എസ് കലേഷിന്

Synopsis

കായിക്കര ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ യുവകവികള്‍ക്കായി ഒരുക്കിയ കെ.സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരം കവി എസ് കലേഷിന്. ആട്ടക്കാരി എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.  50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ആശാന്‍ യുവകവി പുരസ്‌കാരംപുരസ്‌കാരം.

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവകവികൾക്കായി ഒരുക്കിയിരിക്കുന്ന കെ.സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരത്തിന് കവി എസ്  കലേഷിന്റെ ആട്ടക്കാരി എന്ന കാവ്യസമാഹാരം അർഹമായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

പത്തനംതിട്ട കുന്നന്താനം സ്വദേശിയായ കലേഷ് സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗമാണ്. ഡോ. ബി. ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് 51 കവിതാസമാഹാരങ്ങളിൽ നിന്ന് കൃതി തിരഞ്ഞെടുത്തത്. എസ്. കലേഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരമാണ് ആട്ടക്കാരി. 

 

.....................

Also Read : ആട്ടക്കഥ, എസ് കലേഷിന്റെ കവിത

.....................

 

കേരള സാഹിത്യ അക്കാഡമി കനകശ്രീ പുരസ്‌കാരം, വി.ടി. കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്. യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. മേയ് നാലിന് വൈകിട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പുരസ്‌കാരം സമ്മാനിക്കും.

 

..........................

Also Read : ഞാന്‍ എന്ന ബഹുവചനം, എസ് കലേഷിന്റെ കവിതകളെക്കുറിച്ച് ലതീഷ് മോഹന്‍ എഴുതുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി