
ബെംഗളുരു : എഐ ക്യാമറ കരാറിലെ വിവാദത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്‍റെ അവസ്ഥയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കെൽട്രോൺ വിവാദത്തിൽ സർക്കാർ മൗനം വെടിയണം. സാധാരണക്കാരനെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയ്ക്ക് പണമുണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മോദിയുടെ സന്ദർശനം ഒരു ചലനവും ഉണ്ടാക്കില്ല. പുതിയ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. വാട്ടർ മെട്രോയും പ്രധാനമന്ത്രിയുമായി എന്താണ് ബന്ധം ? വന്ദേ ഭാരത് ബജറ്റിൽ പ്രഖ്യാപിച്ചതാണ്. റബർ കർഷകരെയും അവഗണിച്ചെന്നും ചെന്നിത്തല പറഞ്ഞു.
Read More : 'ചോദ്യത്തിന് മറുപടി പറയണമെങ്കിൽ പ്രധാനമന്ത്രി രണ്ടാമതൊന്ന് ജനിക്കണം'; പരിഹാസവുമായി എം സ്വരാജ്