
ഇടുക്കി: അഴിമതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് വധ ഭീഷണി (death threat) നേരിടുന്നുവെന്ന് പരാതി. സിപിഐ (cpi) ഇടുക്കി ജില്ലാ നേതാക്കൾക്കെതിരെയാണ് വണ്ടൻമേട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.കരുണാകരൻ നായരാണ് ജില്ലാ പൊലീസ് മേധാവിക്കും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ.ശിവരാമനും പരാതി നൽകിയത്.
read more 'എല്ലാവർക്കും സീറ്റ് കിട്ടില്ല', പ്ലസ് വൺ പ്രവേശനത്തിൽ സ്ഥിതി വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
മുൻ സംസ്ഥാന കൗൺസിൽ അംഗം സി കൃഷ്ണൻ കുട്ടി, ഉടുമ്പൻ പാല മണ്ഡലം സെക്രട്ടറി വി ധനപാൽ, കെ സജികുമാർ എന്നിവർക്കതിരെയാണ് പരാതി. നേതാക്കളുടെ അഴിമതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് വധ ഭീഷണി നേരിടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്നാണ് നേതാക്കൾക്കെതിരെയുള്ള ആരോപണം.
read more ബിജെപി പുനഃസംഘടന: കൃഷ്ണദാസ് പക്ഷത്തിന് അതൃപ്തി, ഭാരവാഹികളെ നിശ്ചയിച്ച ഏകപക്ഷീയമെന്ന് ആരോപണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam