ഏനാത്ത് വാഹനാപകടം: മരണസംഖ്യ മൂന്നായി, മരണപ്പെട്ട ദമ്പതികളുടെ മകനും മരിച്ചു

By Web TeamFirst Published Jul 13, 2022, 10:50 AM IST
Highlights

നിഖിൽ രാജിൻ്റെ പിതാവ് രാജശേഖര ഭട്ടതിരി, മാതാവ് ശോഭ എന്നിവര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

 പത്തനംതിട്ട: അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മടവൂര്‍ സ്വദേശി നിഖിൽ രാജാണ് മരിച്ചത്. അപടകസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ നിഖിൽ രാജിനെ കോട്ടയം ആശുപത്രിയിൽ എത്തിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. നിഖിൽ രാജിൻ്റെ പിതാവ് രാജശേഖര ഭട്ടതിരി, മാതാവ് ശോഭ എന്നിവര്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. രാവിലെ 6.20-ഓടെയാണ് വാഹനാപകടമുണ്ടായത്.

പാലക്കാട്‌ കല്ലടിക്കോട് ബൈക്കും ഗ്യാസ് സിലിണ്ടർ കയറിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം ഇന്നുണ്ടായി.  പയ്യനെടം  സ്വദേശി രാജീവ്‌ കുമാർ, മണ്ണാർക്കാട് സ്വദേശി ജോസ് എന്നീ ബൈക്ക് യാത്രികരാണ് മരിച്ചത്.രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. 

സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം, ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പടെ 5 മരണം

 പാലക്കാട്: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് മരണം. പത്തനംതിട്ടയിലും പാലക്കാടുമായാണ് അഞ്ച് പേർ മരിച്ചത്. അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ, മകൻ നിഖിൽ രാജ് എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടത്തിരിയും ശോഭയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലൽ പ്രവേശിപ്പിച്ച നിഖിൽ രാജ് പിന്നീടാണ് മരിച്ചത്. രാവിലെ 6.20ന് ആണ് അപകടം ഉണ്ടായത്.

പാലക്കാട്‌ കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരാണ്  മരിച്ചത്. മണ്ണാ‍ർക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാ‍ർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മതിലും തകർത്തു.

ഏനാത്ത് വാഹനാപകടം: മരണസംഖ്യ മൂന്നായി, മരണപ്പെട്ട ദമ്പതികളുടെ മകനും മരിച്ചു

 

 

tags
click me!