
തിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരു ഏക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്‍റുമായിരിക്കും നല്‍കുക. കാലപരിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ വില നിശ്ചയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സ്വാതന്ത്ര്യത്തിനു മുമ്പ് കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ പത്തു ശതമാനം ഈടാക്കാം.
കേരളപ്പിറവി വരെയുള്ള കാലത്തിന് 25 ശതമാനം ഈടാക്കാം. കേരളപ്പിറവിക്ക് ശേഷം 1990 വരെയുള്ള കാലത്ത് കൈവശമുള്ള ഭൂമിക്ക് ന്യായവില ഈടാക്കും.
1990 ന് ശേഷം 2008 വരെയുള്ള കൈവശ ഭൂമിക്ക് കമ്പോള വിലയാണ് ഈടാക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam